• 17 Dec 2018
  • 06: 39 PM
Latest News arrow

ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന ഹര്‍ജി ; സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി : ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിടണമെന്ന ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനും മൂന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ നോട്ടീസ് അയച്ചു.ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി മോഹന്‍ദാസ് എന്നിവരുടെ ഹര്‍ജികളിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.ആറ് ആഴ്ച്ചകള്‍ക്ക് ശേഷം കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും. 
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാണെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയും ബോര്‍ഡിന്റെ പ്രവര്‍ത്തന രീതിയും ശരിയായ രീതിയിലല്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.സര്‍ക്കാര്‍ ഹിന്ദു എം.എല്‍.എമാരില്‍ നിന്നും ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ നിലപാടുകള്‍ പലപ്പോഴും ഹിന്ദു ആചാരങ്ങള്‍ക്ക് അനുകൂലമാവില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.