• 07 Dec 2021
  • 03: 24 AM
Latest News arrow

'ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള' ഒക്ടോബര്‍ 31ന് തുടങ്ങും

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് പുസ്തകമേള എന്ന ഖ്യാതിയോടെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒക്ടോബര്‍ 31ന് ബുധനാഴ്ച തുടക്കമാകും. പത്ത് ദിവസത്തെ മേളയില്‍ മലയാളത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി എഴുത്തുകാരാണ് ഇത്തവണയും എത്തുന്നത്. ഏഴാം നമ്പര്‍ ഹാളിലാണ് ഇന്ത്യന്‍ പ്രസാദകരുടെ പുസ്തകങ്ങള്‍ അണിനിരത്തുന്നത്. 
പതിവ് പോലെ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ തന്നെയാണ് പുസ്തകോത്സവത്തിന്റെ വേദി. നൂറോളം രാജ്യങ്ങളില്‍ നിന്നായി 1200ല്‍പ്പരം പ്രസാധകരാണ് ഇത്തവണ എത്തുന്നത്. പുസ്തകമേളയുടെ 37ാം വര്‍ഷമാണിത്. ജപ്പാനാണ് അതിഥി രാഷ്ട്രം. തമിഴ് ഭാഷയില്‍ നിന്ന് പന്ത്രണ്ടോളം പ്രസാധകര്‍ എത്തുന്നതാണ് ഈ വര്‍ഷത്തെ സവിശേഷതയെന്ന് ഷാര്‍ജ പുസ്തകോത്സവത്തിന്റെ എക്‌സ്‌റ്റേണല്‍ അഫയേര്‍സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.