അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുളള യുവതികള്‍ പോകട്ടെ; ആത്മനിയന്ത്രണം പോവാതെ നോക്കേണ്ടത് അയ്യപ്പനല്ല ഭക്തരാണെന്ന് സുഗതകുമാരി

അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുളള ഭക്തരായ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്കാന് നാം തയ്യാറാകണമെന്ന് കവി സുഗതകുമാരി പറഞ്ഞു. സ്ത്രീകളെ കണ്ടാല്‍ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മനിയന്ത്രണം ഇല്ലാതാകും എന്നൊക്കെ പറയുന്നത് എത്ര വിഡ്ഢിത്തമായ കാര്യമാണ്.ശബരിമലയില്‍ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്ന് സുഗതകുമാരി പറഞ്ഞു. ശാന്തിസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവര്ക്കും വേണം. അവിടെ യഥാര്‍ത്ഥ ഭക്തര്‍ക്ക് മാത്രമായി പോകാന്‍ കഴിയണം. ശബരിമല ഇപ്പോള്‍തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ ആളുകളെയാണ് വഹിക്കുന്നത്.ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വച്ചാലേ ശബരിമലയെ ഇന്നുളള നിലയ്ക്കെങ്കിലും സംരക്ഷിക്കാനാകൂ.ഓരോ സീസണ് കഴിയുന്തോറും പമ്പ കൂടുതല്‍ കൂടുതല്‍ മലിനമാകുകയാണ്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത് ഉണ്ടായി.ശബരിമലയെ യുദ്ധക്കളമാകരുതെന്നും സുഗതകുമാരി പറഞ്ഞു. കോടതി വിധി മാനിക്കണം. എന്നാല്‍ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്നം കൂടിയായതിനാല്‍ ധൃതിപിടിച്ചു നടപ്പിലാക്കാന്‍ ശ്രമിക്കരുത്.പരസ്പരം പോരടിക്കാതെ സര്‍ക്കാരും വിശ്വാസിസമൂഹവും വിട്ടുവീഴ്ച്ചയക്ക് തയ്യാറാകണമെന്നും സുഗതകുമാരി പറഞ്ഞു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ