• 07 Dec 2021
  • 02: 19 AM
Latest News arrow

ഫ്രഞ്ച് കവി ബോദ്‌ലെയറിന്റെ ആത്മഹത്യക്കുറിപ്പിന് രണ്ടു കോടി രൂപ

19-ാം നൂറ്റാണ്ടില്‍ ജീവിച്ച ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയറിന്റെ ആത്മഹത്യക്കുറിപ്പിന് പൊന്ന് വില. ഏകദേശം രണ്ട് കോടിയോളം രൂപയ്ക്കാണ് (234,000) ആത്മഹത്യക്കുറിപ്പ് ലേലത്തില്‍ വിറ്റ് പോയത്. 1845 ജൂണ്‍ 30ന് എഴുതിയ കത്താണിത്. 
ബോദ്‌ലെയറിന് 24 വയസ്സുള്ളപ്പോള്‍ പ്രണയിനി ഴീനെ ദുവലിനെ അറിയിക്കാനെഴുതിയ കത്തായിരുന്നു ഇത്. 'ഈ കത്ത് നിനക്ക് കിട്ടും മുമ്പ് ഞാന്‍ മരിച്ചിരിക്കും' എന്ന് ബോദ്‌ലെയര്‍ കത്തില്‍ കുറിച്ചു. 
കത്തെഴുതിയതിനുപിറകെ, കത്തികൊണ്ട് നെഞ്ചില്‍ കുത്തി മുറിവേല്‍പ്പിച്ച് കവി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ രക്ഷപ്പെട്ട അദ്ദേഹം 22 വര്‍ഷം കൂടി ജീവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കവിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.  
'തിന്മയുടെ പുഷ്പങ്ങള്‍' (ലെ ഫ്‌ല്യുഏഴ്‌സ് ദു മല്‍/ദ ഫ്‌ലവേഴ്‌സ് ഓഫ് ഈവിള്‍) എന്ന കൃതിയാണ് ബോദ്‌ലെയറെ ലോകപ്രസിദ്ധനാക്കിയത്. പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി തുകയ്ക്കാണ് കത്തു വിറ്റുപോയതെന്ന് ഫ്രഞ്ച് വെബ്‌സൈറ്റായ ഒസെനാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.