• 04 Aug 2020
  • 10: 58 PM
Latest News arrow

'ഐ' പ്രചരണത്തിന് കേരളത്തിലും തുടക്കം

ഇന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന 'ഐ' എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി നടന്‍ വിക്രം കൊച്ചിയിലെത്തി. വിക്രമും ചിത്രത്തിലെ നായിക എമി ജാക്‌സണും  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കും.ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇരുപതിനായിരത്തോളം തിയറ്ററുകളിലായി പതിനാറ് ഭാഷകളില്‍ 'ഐ' റിലീസ് ചെയ്യും.  ചൈനയിലും ചിത്രം റിലീസ് ചെയ്യും .
ഐ പ്രമോഷന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മണിക്ക് ലുലു മാളില്‍ ഐയിലെ ഗാനങ്ങള്‍ക്കൊപ്പമുള്ള ഫ്‌ളാഷ്‌ മോബും  നടക്കും .ബോളിവുഡിലെയും തെലുങ്ക് പതിപ്പിന്റെയും പ്രചരണത്തിന് പിന്നാലെയാണ് വിക്രം കേരളത്തിലെത്തിയിരിക്കുന്നത്.

 

 

Editors Choice