• 07 Dec 2021
  • 02: 31 AM
Latest News arrow

ദീപാ നിശാന്ത് തന്റെ കവിത കോപ്പിയടിച്ചെന്ന് യുവകവി കലേഷ്:എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെട്ടിട്ടില്ലയെന്ന് ദീപ

തൃശൂര്‍: എഴുത്തുകാരി ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചുവെന്ന് യുവ കവി എസ്.കലേഷ്. 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ'  എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിഷാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നും കലേഷ് തന്റെ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
തുടര്‍ന്ന് ഇതിന് മറുപടിയുമായി ദീപനിശാന്തും രംഗത്ത് വന്നു. തന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ തന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും തനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമായിരുന്നു ദീപയുടെ പ്രതികരണം.