• 28 Sep 2023
  • 01: 46 PM
Latest News arrow

ഓരോ രാത്രികളിലും ഓരോ പെണ്‍കുട്ടികളുടെ കൂടെ കിടക്ക പങ്കിടുന്നതാണ് ആനന്ദം ; ആത്മകഥയിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ജാക്കി ചാന്‍

തന്റെ 64ാം വയസിലും സിനിമ ലോകത്ത് ജാക്കി ചാന്‍ താരമാണ്. ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാന്റെ കഥകളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയവര്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും. എന്നാല്‍ ചില കഥകള്‍ അവിശ്വസനീയം എന്നും തോന്നാം. അത്തരമാരു കഥയാണ് ജാക്കിചാനുമുളളത്.

ഡിസംബര്‍ നാലിന് പുറത്തിറങ്ങാനിരിക്കുന്ന 'നെവര്‍ ഗ്രോ അപ്പ്' എന്ന ആത്മകഥയിലൂടെ താരം നടത്തിയ വെളിപ്പെടുത്തലാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു.എന്നാല്‍ ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ആത്മകഥയില്‍ ജാക്കി ചാന്‍.

എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു. ആ അവസരങ്ങളില്‍ കൂടെ കിടന്നിരുന്ന പെണ്‍കുട്ടികളുടെ പേര് പോലും ഓര്‍മയില്ലെന്നും ചോദിച്ചിരുന്നില്ലെന്നും ജാക്കി ചാന്‍ പറയുന്നു.നടിയായ ജോവാന്‍ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന്‍ ലിന്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായിരുന്നെന്ന് അദ്ദേഹം ആത്മകഥയില്‍ പറയുന്നു. ജാക്കി ചാന്റെ ആത്മകഥ ഉടന്‍ തന്നെ പുറത്തിറങ്ങും.