• 07 Dec 2021
  • 03: 19 AM
Latest News arrow

അവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുളള അര്‍ഹതയുണ്ടോ?: ദീപ നിശാന്തിനെതിരെ ടി.പത്മനാഭന്‍

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെതിരെ എഴുത്തുകാരന്‍ ടി.പത്മനാഭന്‍. കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് ദുഃഖം തോന്നിയെന്ന് ടി പത്മനാഭന്‍ പറഞ്ഞു. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്നും ടി പത്മനാഭന്‍ ചോദിച്ചു.
ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെയെല്ലാം നടന്നതെന്നും പത്മനാഭന്‍ പറഞ്ഞു. സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയില്‍ വച്ചായിരുന്നു ടി.പത്മനാഭന്റെ വിമര്‍ശനം.