• 07 Dec 2021
  • 02: 33 AM
Latest News arrow

ഏഴാച്ചേരി രാമചന്ദ്രന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ.എം. മാത്യു പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 'അംഗുലീ മാലന്‍' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 60,001 രൂപയാണ് പുരസ്‌ക്കാരത്തുക. 

മറ്റു പുരസ്‌ക്കാരങ്ങൾ (20,000രൂപ വീതം):
കഥ/നോവല്‍- ജി.ആര്‍. ഇന്ദുഗോപന്‍ (ദി ലാസ്റ്റ് ഭൂതം), കവിത- വിനോദ് വൈശാഖി (ഓലപ്പൂക്കള്‍), ശാസ്ത്രം- ഡോ. അജിത് പ്രഭു (വിളക്കും വെളിച്ചവും), വൈജ്ഞാനികം- ഡോ. ബി. ഇക്ബാല്‍ (പുസ്തകസഞ്ചി), വിവര്‍ത്തനം/പുനരാഖ്യാനം- തുമ്പൂര്‍ ലോഹിതാക്ഷന്‍ (1857ലെ ഒരു കഥ), നാടകം- ഡി. പാണി (രംഗകേളി), ജീവചരിത്രം- ശ്രീകല ചിങ്ങോലി (ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍), ചിത്രീകരണം- വി. സജി (അപ്പുക്കുട്ടനും കട്ടുറുമ്പും), പ്രൊഡക്ഷന്‍- ഡി.സി. ബുക്സ് (നീലക്കുറുക്കന്‍).