• 20 Aug 2019
  • 12: 55 PM
Latest News arrow

പ്രിയാ വാര്യരുടെ 'ശ്രീദേവി ബംഗ്ലാവ്': ദുരൂഹതകളുമായി ടീസര്‍ പുറത്ത്

പ്രിയാ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവി'ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മധ്യവയസകനായ കാമുകനോടൊപ്പമുളള ശ്രീദേവിയുടെ രംഗമാണ് ടീസറിലുള്ളത്.

 അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതത്തോടുള്ള സാമ്യത്തിന്റെ പേരില്‍ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടംനേടി കഴിഞ്ഞു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറും വലിയ വിവാദങ്ങളുണ്ടാക്കിയാണ് കടന്നുപോയത്. ലൈക്കുകളെക്കാളേറെ ഡിസ്ലൈക്കുകളാണ് ആ ടീസര്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍ രണ്ടാമത്തെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട്  എന്റര്‍ടൈമറിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.