• 20 Aug 2019
  • 12: 59 PM
Latest News arrow

സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; അതിർത്തിയിൽ പാക് ഷെല്ലാക്രമണം

ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: സോപോറിലെ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഇതേത്തുടർന്ന് സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി ഭീകരർക്കെതിരെ തിരിച്ചടിച്ചു. രണ്ടു പ്രാവശ്യമായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിലെ പൊലീസുദ്യോഗസ്ഥനും പരിക്കേറ്റു. 

സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മൂന്നു തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായാണ് സൂചന.  ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുകയാണ്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം സിആർപിഎഫ് ജവാൻമാർക്ക് നേരെ നേരിട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്.

അതേസമയം, പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. നിയന്ത്രണരേഖയിലും ജമ്മു കശ്മീരിന്റെ അതിർത്തിയിലും പാകിസ്ഥാൻ തുടർച്ചയായി വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയാണ്.  നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.