• 07 Dec 2021
  • 03: 13 AM
Latest News arrow

പ്രേംനസീർ ഓർമ്മ : 'നിത്യഹരിതം' പ്രകാശനം ചെയ്തു

കൊച്ചി: പ്രേംനസീറിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ പുസ്തകം 'നിത്യഹരിതം' പ്രകാശനം ചെയ്തു. കവിയൂര്‍ പൊന്നമ്മയില്‍ നിന്നും മോഹന്‍ലാലും മമ്മൂട്ടിയും ചേർന്ന്  ഏറ്റുവാങ്ങി പ്രകാശനം നിർവ്വഹിച്ചു. പ്രേംനസീര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ആര്‍.ഗോപാലകൃഷ്ണനാണ് പുസ്തകം തയ്യാറാക്കിയത്.

ശ്രീകുമാരന്‍ തമ്പിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രേമഗാനം പോലെ സുന്ദരമായിരുന്നു നസീറിന്റെ മനസെന്ന് അദ്ദേഹം പറഞ്ഞു. പ്രേംനസീറിന്റെ ജീവിതം ഒരു പാഠപുസ്തകമാണെന്ന് മമ്മൂട്ടി പറഞ്ഞു. സംസ്ഥാനത്തെ പാഠപുസ്തകത്തില്‍ പ്രേംനസീറിന്റെ ജീവിതം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ അച്ഛന്റെ സുഹൃത്തായിരുന്നു നസീറെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആ കരുതല്‍ അദ്ദേഹം എപ്പോഴും തനിക്ക് സിനിമയില്‍ നല്‍കിയിരുന്നെന്നും മോഹൻലാല്‍ പറഞ്ഞു. മനുഷ്യസ്‌നേഹിയായ നടനായിരുന്നു പ്രേംനസീറെന്ന് കവിയൂര്‍ പൊന്നമ്മ ഓര്‍മിച്ചു.

പ്രേംനസീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജി.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തലേക്കുന്നില്‍ ബഷീര്‍, കുഞ്ചാക്കോ ബോബന്‍, എം.കെ മുനീര്‍ എം.എല്‍.എ, നടി ടി.പി രാധാമണി, സിബി മലയില്‍, നസീറിന്റെ മകന്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

ആയിരത്തോളം പേജുകളുള്ള പുസ്തകത്തില്‍ പ്രേംനസീറിന്റെ 2000 ചിത്രങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും അടങ്ങിയിട്ടുണ്ട്.