• 07 Dec 2021
  • 02: 15 AM
Latest News arrow

സി.വി കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം സുഗതകുമാരിയ്ക്ക്

തിരുവനന്തപുരം: സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും 'കേരള കൗമുദി' പത്രത്തിന്റെ സ്ഥാപകനുമായ സി.വി കുഞ്ഞുരാമന്റെ പേരിലുള്ള  പതിനാറാമത് പുരസ്‌കാരം സാഹിത്യകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. മലയാള ഭാഷാ സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.

10,001 രൂപയും ശില്‍പി ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമടങ്ങിയതാണ് പുരസ്‌കാരം. സി.വി കുഞ്ഞുരാമന്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സി.വി കുഞ്ഞുരാമന്റെ 70ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.