• 07 Dec 2021
  • 03: 07 AM
Latest News arrow

"ഇന്ത്യയില്‍ മോശം കാര്യങ്ങളേക്കാള്‍ കൂടുതല്‍ നല്ലകാര്യങ്ങള്‍": ചേതന്‍ ഭഗതിന്റെ പുതിയ നോണ്‍ ഫിക്ഷന്‍ പുസ്തകം 'ഇന്ത്യ പോസിറ്റീവ്'

യുവതലമുറയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ചേതനന്‍ ഭഗതിന്റെ പുതിയ നോണ്‍ ഫിക്ഷന്‍ പുസ്തകം വരുന്നു. 'ഇന്ത്യ പോസിറ്റീവ്' എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമാണ്.

 

ഇന്ത്യയില്‍ മോശം കാര്യങ്ങളേക്കാള്‍ കൂടുതല്‍ നല്ല കാര്യങ്ങളാണ് സംഭവിക്കാറുള്ളതെന്ന് പുസ്തകത്തെ കുറിച്ച് ചേതന്‍ പ്രതികരിച്ചു. യുവജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ട താല്‍പര്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് തന്റെ പുസ്തകത്തിലൂടെയെന്ന് അദ്ദേഹം വ്യക്തമാക്കി.

 

കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന എല്ലാ സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസം, തൊഴില്‍, അഴിമതി, ജാതിവ്യവസ്ഥ തുടങ്ങി ജി.എസ്.ടി വരെ ഇതില്‍ വിഷയമാകുന്നുണ്ട്. ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ട്വീറ്റുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

വെസ്റ്റ് ലാന്റ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഈ വര്‍ഷം മെയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന.