• 20 Aug 2019
  • 12: 58 PM
Latest News arrow

ഗർഭപാത്രമില്ലാത്ത യുവതികളുടെ നാട്!

ആര്‍ത്തവത്തിന്റെ ശുദ്ധിയും അശുദ്ധിയും നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് മഹാരാഷ്ട്രയില്‍ നിന്ന് വരുന്ന വാര്‍ത്ത സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ആര്‍ത്തവം വരാതിരിക്കാനായി യുവതികള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു എന്നാണ് 'ബിസിനസ് ലൈന്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളാണ് ആര്‍ത്തവം മൂലമുള്ള വരുമാന നഷ്ടം മറികടക്കുന്നതിനായി ഗര്‍ഭപാത്ര ശസ്ത്രക്രിയകളിലൂടെ സ്വന്തം ശരീരത്തോട് ക്രൂരത ചെയ്യുന്നത്. ആര്‍ത്തവം വന്നാല്‍ സ്ത്രീകള്‍ക്ക് ജോലിക്കിടയില്‍ വിശ്രമം നല്‍കേണ്ടി വരുന്നതിനാല്‍ കരിമ്പിന്‍ തോട്ടങ്ങളിലെ കോണ്‍ട്രാക്ടര്‍മാര്‍ യുവതികളെ ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇതിനായി മുന്‍കൂര്‍ തുകയും യുവതികള്‍ക്ക് അവര്‍ നല്‍കുന്നു. ജോലി ചെയ്തു കിട്ടുന്ന കൂലിയില്‍ നിന്ന് ഇവ തിരിച്ചുപിടിക്കുകയും ചെയ്യും. ആര്‍ത്തവം ഉള്ള സ്ത്രീകളെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിനാല്‍ യുവതികള്‍ ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്.

' ഈ ഗ്രാമങ്ങളില്‍ ഗര്‍ഭപാത്രം ഉള്ള സ്ത്രീകളെ കാണാന്‍ നിങ്ങള്‍ വിഷമിക്കും'  ഹാജിപ്പൂര്‍ ഗ്രാമത്തിലെ മാന്‍ഡ ഉഗാലെ പറയുന്നു. വന്‍ജര്‍വാഡി ഗ്രാമത്തിലെ 50 ശതമാനം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല. രണ്ടോ മൂന്നോ കുട്ടികളെ പ്രസവിച്ചു കഴിഞ്ഞാല്‍ അത് നീക്കം ചെയ്യുകയെന്നത് ഇവിടുത്തെ രീതിയാണ്. വിഷാദം നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞു.

ഇത്തരം ഗ്രാമങ്ങളിലെ ഭൂരിഭാഗം പേരും ഒക്ടോബര്‍മാര്‍ച്ച് മാസങ്ങള്‍ക്കിടയിലായി പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ ഭാഗങ്ങളിലേക്ക് കരിമ്പിന്‍ തോട്ടങ്ങളിലെ വിളവെടുപ്പിനായി നീങ്ങുന്നു. തോട്ടങ്ങളിലെ കരാറുകാര്‍ ഭാര്യയെയും ഭര്‍ത്താവിനെയും ഒരു യൂണിറ്റായിട്ടാണ് കാണുന്നത്. ഒരു ദിവസം അവധിയെടുത്താല്‍ 500രൂപയാണ് പിഴയായി ഈടാക്കുന്നത്. ആര്‍ത്തവം വരുന്ന സമയത്ത് വിശ്രമം ആവശ്യമായതിനാല്‍ ഇവര്‍ക്ക് വിശ്രമം എടുക്കേണ്ടിവരുന്നതൊഴിവാക്കാനായി ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തുന്നു. മറ്റൊരു തൊഴിലും ലഭിക്കാത്ത സാഹചര്യമുള്ളതിനാല്‍ ഇവര്‍ അതിന് നിര്‍ബന്ധിതരാകുന്നു എന്ന് ചുരുക്കം.

'നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കേണ്ട ജോലിയുള്ളതിനാല്‍ ആര്‍ത്തവം ഉള്ള സ്ത്രീകളെ ഞങ്ങള്‍ക്ക് ജോലിക്ക് വെക്കാന്‍ കഴിയില്ല' ദാദാ പാട്ടീല്‍ എന്ന കരാറുകാരന്‍ പറയുന്നു.

അതേസമയം, കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളുടെ ജീവിതം ദുരിതമാണെന്ന് ഇവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. കരാറുകാരുടെയും കൂടെ ജോലി ചെയ്യുന്ന പുരുഷന്‍മാരുടെയും പീഢനങ്ങള്‍ ഇവര്‍ക്കനുഭവിക്കേണ്ടി വരുന്നു. സാധാരണ വയറു