• 20 Aug 2019
  • 01: 01 PM
Latest News arrow

സിങ്കപ്പൂര്‍ ഓപ്പണ്‍: പി.വി സിന്ധു ക്വാര്‍ട്ടറിൽ

സിങ്കപ്പൂര്‍ സിറ്റി: ഇന്ത്യയുടെ പി.വി സിന്ധു സിങ്കപ്പൂര്‍ ഓപ്പണ്‍ 2019-ന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡെട്ടിനെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം.

നേരിട്ടുള്ള ഗെയിമുകളില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം 21-13നു അനായാസം വിജയിച്ച സിന്ധുവിനു രണ്ടാം ഗെയിമില്‍ മിയയില്‍ നിന്ന് കടുത്ത ചെറുത്ത് നില്‍പ് നേരിടേണ്ടി വന്നുവെങ്കിലും വിജയം ഇന്ത്യന്‍ താരത്തിനൊപ്പമായിരുന്നു.

സ്‌കോര്‍: 2113, 2119. ക്വാര്‍ട്ടറില്‍ ലോക 18ാം നമ്പര്‍കാരി ചൈനയുടെ  കായി യാനയാന്‍ ആണ് സിന്ധുവിന്റെ എതിരാളി.