• 07 Dec 2021
  • 03: 29 AM
Latest News arrow

രവീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരം റാണ ദാസ് ഗുപ്തയ്ക്ക്

റാണ ദാസ്ഗുപ്തയ്ക്ക് രവീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരം. 'സോളോ' എന്ന നോവലിനാണ് പുരസ്‌കാരം. ഏഴ് ലക്ഷം രൂപയും ടാഗോറിന്റെ ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുസ്‌കാരം.  

'സോളോ' പുറത്തിറങ്ങി ഒന്‍പത് വര്‍ഷത്തിന് ശേഷം അംഗീകാരം ലഭിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് റാണ ദാസ്ഗുപ്ത പറഞ്ഞു. ഈ ആഗോള കാലഘട്ടത്തിന് ടാഗോറിന്റെ കാലഘട്ടത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അത് നമ്മുടേതിനേക്കാള്‍ കൂടുതല്‍ ധാര്‍മികമായും രാഷ്ട്രീയപരമായും കൃത്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് ചൗധരി, കെ. മാധവന്‍, ജയന്ത മഹാപത്ര, നീല്‍ മുഖര്‍ജി, മനോജ് പാണ്ഡെ, കാല രമേഷ്, സിദ്ധാര്‍ത്ഥ്  ധന്‍വന്ത് സാങ്‌വി , ജീത് തയ്യില്‍, മേന്‍ക ശിവ്ദാസാനി എന്നിവരടങ്ങിയ ചുരുക്കപ്പട്ടികയില്‍ നിന്നാണ് റാണ ദാസ്ഗുപ്തയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.