• 28 May 2020
  • 07: 39 PM
Latest News arrow

സുപ്രീംകോടതി ചീഫ് ജസ്റ്റിസും സീസറുടെ ഭാര്യയെ പോലെയാകണം

ജുഡിഷ്യറിയെ സംബന്ധിച്ചേടത്തോളം തികച്ചും നിയമവിരുദ്ധവുമായ നടപടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത പരമോന്നത നീതി പീഠത്തില്‍ കണ്ടത്. ചീഫ് ജസ്റ്റിസ് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം  കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ പരാതിയുടെ നിജസ്ഥിതി കണ്ടെത്താന്‍ ഓപ്പണ്‍ കോടതിയില്‍ സിറ്റിംഗ് നടത്തുകയും മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തത്  നിയമാനുസൃതമെന്ന് പറഞ്ഞുകൂടാ.  മാത്രമല്ല ഈ സിറ്റിംഗില്‍  പരാതിക്ക് വിധേയനായ ചീഫ് ജസ്റ്റിസ് തന്നെ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

ജോലി സ്ഥലത്തെ ലൈംഗികാതിക്രമ പരാതികളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് 2013-ല്‍ പാര്‍ലിമെന്റ് സുപ്രധാനമായ ഒരു നിയമം പാസാക്കിയിട്ടുണ്ട്..  അന്വേഷണത്തിനുള്ള മുന്നംഗ സമിതിയില്‍ രണ്ട് പേര്‍ വനിതകളായിരിക്കണമെന്നും സമിതിയുടെ  അദ്ധ്യക്ഷന്‍ വനിതയായിരിക്കണമെന്നും പറയുന്നുണ്ട്. ആ  നിബന്ധന ആദ്യം പാലിച്ചില്ല.  പരാതിക്കാരി  ആക്ഷേപം ഉന്നയിച്ചപ്പോള്‍  അന്വേഷണസമിതിയില്‍ നിന്നും  ഒരാള്‍പിന്‍മാറിയെന്നത് അതീവ ഗൗരമുള്ള കാര്യമാണ്. പിന്‍മാറിയ വ്യക്തി ചീഫ്ജസ്റ്റിസിന്റെ അടുപ്പക്കാരനാണെന്നും അദ്ദേഹം  സ്ഥിരമായി  ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോകാറുള്ള ആളാണെന്നുമൊക്കെ പറയാന്‍ പരാതിക്കാരിക്ക് എങ്ങിനെ സാധിച്ചുവെന്നൊക്കെ സംശയമുയരുന്നത് സ്വാഭാവികമാണല്ലൊ. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കാന്‍ എടുത്ത തീരുമാനം ചിഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബഞ്ചാണെങ്കിലും ആ തിരുമാനത്തില്‍  ഒപ്പിടുന്നതില്‍ അദ്ദേഹം മാറി നിന്നതിന്റെ കാരണവും വ്യക്തമല്ല.

വനിതയുടെ പരാതി ജുഡിഷ്യറിക്ക് എതിരാണന്ന് പറയുന്നതില്‍ കാര്യമില്ല. പരാതിയില്‍ ജുഡിഷ്യറിയെ സംബന്ധിച്ചോ  നിയമ സംവിധാനത്തെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഇല്ല. പരാതി ജുഡിഷ്യറിയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ നേരെയാണ്. അതെങ്ങിനെ വ്യവസ്ഥയ്ക്ക് എതിരെയാവും?  റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്ക് എതിരെ ഒരു  ആക്ഷേപമുയര്‍ന്നാല്‍ അത് റിസര്‍വ്വ് ബാങ്കിനെ മൊത്തത്തില്‍ ബാധിക്കുന്നതാണെന്ന്  ആരോപിച്ചുു കൂടാ.   ഒരു മന്ത്രിയ്‌ക്കോ, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ  എതിരെ ഒരു ആരോപണമുണ്ടായാല്‍ അത് സര്‍ക്കാറിന് പോതുവേ ബാധകമാണെന്നു  പറയുന്നതിലും  അര്‍ത്ഥമില്ല. അത് പോലെ ചീഫ് ജസ്റ്റിനെതിരെയുള്ള ആക്ഷേപം വ്യക്തി പരമായി കാണുന്നതിന് പകരം അത് നീതിന്യായ വ്യവസ്ഥയ്ക്ക്  ആകമാനമുള്ള പിഴവാണെന്ന് കരുതാവുന്നതുമല്ല.

പരാതിക്കാരിയുടെ കുടംബത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന്  പറയരുതായിരുന്നു. ഇനി അഥവാ  ക്രമിനല്‍ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക് വല്ല പരാതിയോ ആക്ഷേപമോ ഉണ്ടായാല്‍ അത് ബന്ധപ്പെട്ടകേന്ദ്രങ്ങളില്‍  നിയമാനുസൃതമായി ഉന്നയിച്ചു കൂടെന്നില്ലല്ലൊ.  അതേ  അവസരത്തില്‍ പരാതിക്കാരി ഉന്നയിച്ച ആക്ഷേപത്തിന്റെ  അവസ്ഥയെന്താണ്?  അതേക്കുറിച്ച് അന്വേഷിച്ച്  സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. മാത്രമല്ല ന്യായാധിപനെ അപകീര്‍ത്തിപ്പെടുത്തുമാറാണ് ആ സ്ത്രിയുടെ പരാതിയെങ്കില്‍ എന്ത് കൊണ്ട് കോടതി ആ സ്ത്രീക്ക് എതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ല? പരാതി അടിസ്ഥാനരഹിതമെങ്കില്‍ ഉടനടി ഈ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

ലോകത്തിലെ സുപ്രീംകോടതികളില്‍  എല്ലാ തലത്തിലും അത്യുന്നതമായ ഒരു പദവിയില്‍ നില്‍ക്കുന്ന ഭാരതത്തിലെ നീതി പീഠത്തിന്റെ തലവനെക്കുറിച്ച്  ഉയര്‍ന്ന  ആരോപണത്തിന്റെ നിജസ്ഥിതി  കാലതാമസമന്യേ വെളിപ്പെടുത്തുകയണ് വേണ്ടത് . 'സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം' എന്നാണല്ലോ പറയാറ്.

 

Editors Choice