• 18 Sep 2019
  • 11: 10 AM
Latest News arrow

വിനീത് ശ്രീനിവാസന്റെ 'മനോഹരം'; ചിത്രീകരണം പൂര്‍ത്തിയായി

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം മനോഹരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖ താരമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനീത്-അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമാണിത്. 2014ല്‍ ഇറങ്ങിയ  ഓര്‍മ്മയുണ്ടോ ഈ മുഖമാണ്‌ ആദ്യ സിനിമ. 

'കഴിഞ്ഞ രണ്ട് മാസമായി ഈ സുന്ദര യാത്രയുടെ ഭാഗമായിരുന്നു നമ്മള്‍ .. റിഹേഴ്‌സല്‍ ക്യാമ്പിലും നമ്മുടെ തിരക്കഥ വായിക്കുന്നതിലും  സിനിമ ചിത്രീകരിച്ചതും  എല്ലാം മനോഹരമായിരുന്നു .. സിനിമ റിലീസ് ചെയ്യുമ്പോള്‍, അതേ രീതിയില്‍ തന്നെ തോന്നുന്നുവെന്ന്' വിനീത് ചിത്രത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി.കെ പ്രകാശ് എന്നീ സംവിധായകര്‍ക്ക് പുറമെ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് നിര്‍മ്മാണം. 
2008ല്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ വിനീത് ശ്രീനിവാസന്‍ 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം.