ആന്‍ഡ്രോയിഡിന് പുതിയ അപ്ഡേഷനുമായി ഗൂഗിള്‍

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപ്ഡേഷനുമായി ഉടമസ്ഥരായ ഗൂഗിള്‍. 'ആന്‍ഡ്രോയിഡ് ക്യു' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബീറ്റ വേര്‍ഷന്‍ 23 ഡിവൈസുകളില്‍ ലഭ്യമാകും.
പുതിയ അപ്െേഡെഷനോടെ ആന്‍ഡ്രോയിഡുകളിലെ സ്വകാര്യത ഓപ്ഷനുകളില്‍ മാറ്റം ഉണ്ടാകും. യൂസേഴ്സിന് കലണ്ടര്‍, കാമറ തുടങ്ങിയ വ്യത്യസ്തമായ ആപ്പുകള്‍ക്ക് അനുവാദം നല്‍കാനുള്ള ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാകില്ല.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാം എന്നതില്‍ ഗൂഗിളിന് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണ് ഉള്ളത്. ഇതിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുറയ്ക്കാനായി അനാവിശ്യമായ അലര്‍ട്ടുകളും നോട്ടിഫിക്കേഷനുകളും ഒഴിവാക്കി പ്രധാനപ്പെട്ട ബന്ധങ്ങള്‍ മാത്രം തുടരാന്‍ പുതിയ അപ്ഡേഷന് സഹായിക്കും. അലെര്‍ട്ടുകള്‍ എപ്പോഴും വരുന്ന തരത്തിലും നിശബ്ദമായി വരുന്ന തരത്തിലും ഫോണ്‍ സെറ്റ് ചെയ്യാം.
ഇതുവരെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ ലൊക്കേഷന്‍ സ്ഥിരമായി ഷെയര്‍ ചെയ്യാനോ അല്ലെങ്കില്‍ ഒരിക്കലും ഷെയര്‍ ചെയ്യാതിരിക്കാനോ ഉള്ള ഓപ്ഷനുകളാണ് ലഭ്യമായിക്കൊണ്ടിരുന്നത്. എന്നാല്‍ 'ആന്‍ഡ്രോയിഡ് ക്യു' യൂസേഴ്സിന് ആപ്പ് യൂസ് ചെയ്യുമ്പോള്‍ മാത്രം ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉണ്ട്.
പലപ്പോഴും യൂസേഴ്സ് ആന്‍ഡ്രോയിഡില്‍ നിന്നും ആപ്പുകള്‍ അറിയാതെ ഒഴിവാക്കാറുണ്ട്. എന്നാല്‍ പുതിയ ആന്‍ഡ്രോയിഡ് ക്യുവില്‍ റിമൂവ് ചെയ്താല്‍ പിന്നീട് തിരിച്ച് 'അണ്‍ഡു' ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉണ്ടാകും.
ഇതിന്റെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാല്‍ മെസേജുകള്‍ ഫേസ്ബുക്ക് മെസഞ്ചറിനു സമാനമായി ഗോളാകൃതിയില്‍ ഫോണ്‍ സ്ക്രീനില്‍ ഒഴുകി നടക്കും എന്നതാണ്. ഇത് മെസേജുകള്‍ എളുപ്പത്തില്‍ ശ്രദ്ധിക്കാനും ആകര്‍ഷകമാക്കാനും യൂസേഴ്സിന് സാധിക്കും.
കൂടാതെ വൈഫൈ കണക്ഷനുകള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ആക്കാന്‍ സാധിക്കും.
ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്ഡേഷന് ഈ വര്‍ഷം അവസാനത്തോടെ തന്നെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.