• 21 Nov 2019
  • 05: 16 PM
Latest News arrow

അഭിനയിച്ചതില്‍ മോശം സിനിമ 'ഗജനി': വെളിപ്പെടുത്തലുമായി നയന്‍താര

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ  വെളിപ്പെടുത്തലാണ് സിനിമാരംഗത്തെ പുതിയ ചര്‍ച്ച. കരിയറില്‍ ചെയ്യേണ്ടിയിരുന്നില്ലയെന്ന് തോന്നിയിരുന്ന ചിത്രമുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. വമ്പന്‍ വിജയം സ്വന്തമാക്കിയ 'ഗജിനി' എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമെന്നാണ് നയന്‍സ് വ്യക്തമാക്കുന്നത്.

"സൂര്യ നായകനായ 'ഗജിനി' ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു"- നയന്‍സ് പറഞ്ഞു.

"കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം 'ചന്ദ്രമുഖി' ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം 'ശിവകാശി' എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു"- നയന്‍താര പറഞ്ഞു.

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത 'ഗജിനി' സൂര്യയ്ക്കും നായിക അസിനും കരിയറിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.