• 22 Sep 2019
  • 11: 25 AM
Latest News arrow

ആറിൽ ആർക്കാവും 'വിമെൻസ് പ്രൈസ് ഫോർ ഫിക്ഷന്‍'?

ഇംഗ്ലീഷില്‍ എഴുതുന്ന വനിതാ എഴുത്തുകാരുടെ ഫിക്ഷനുകൾക്ക് വര്‍ഷം തോറും നല്‍കി വരുന്ന 'വിമെൻസ് പ്രൈസ് ഫോർ ഫിക്ഷന്‍' പുരസ്‌കാരത്തിന്റെ ഈ വർഷത്തെ ചുരുക്കപ്പട്ടികയായി.

മാഡലിന്‍ മില്ലര്‍, പാറ്റ് ബാര്‍ക്കര്‍, ഡയാന ഇവന്‍സ്, അന്ന ബേണ്‍സ്, ഒയിന്‍കന്‍ ബ്രെയിത്ത് വെയ്റ്റ്, തയരി ജോണ്‍സ് എന്നിങ്ങനെ ആറ് വനിതാ എഴുത്തുകാരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

മാഡലിന്‍ മില്ലറുടെ 'കിർകി'  എന്ന പുസ്തകമാണ് പട്ടികയിൽ ഇടംപിടിച്ചത്. 'സോംഗ്  ഓഫ് അക്കിലീസ്' എന്ന പുസ്തകത്തിന് 2012-ലെ പുരസ്‌കാരം മാഡലിന്‍ മില്ലര്‍ നേടിയിരുന്നു.

'ദ ഗോസ്റ്റ് റോഡ്' എന്ന പുസ്തകത്തിന്  2005-ലെ മാന്‍ ബുക്കര്‍ ജേതാവായ പാറ്റ് ബാര്‍ക്കർ, ഗ്രീക്ക് ഇതിഹാസത്തെ അവലംബിച്ച് എഴുതിയ 'സൈലന്‍സ് ഓഫ് എ ഗേള്‍' എന്ന പുസ്‌കമാണ് പട്ടികയില്‍ ഉള്ളത്.

2018-ലെ മാന്‍ ബുക്കര്‍ പുരസ്‌ക്കാര ജേതാവ് അന്ന ബേണ്‍സാണ് പട്ടികയിലെ മറ്റൊരു പ്രമുഖ വനിത. മാന്‍ ബുക്കര്‍ ലഭിച്ച 'മില്‍ക്ക് മാന്‍' തന്നെയാണ് 'വുമണ്‍സ് പ്രൈസ് ഫോര്‍ ഫിക്ഷ'നും പരിഗണിക്കുന്നത്.

പുതിയ എഴുത്തുകാർക്കുള്ള 'ഓറഞ്ച് അവാര്‍ഡ്' 2005-ൽ നേടിയ  ഡയാന ഇവന്‍സിന്റെ ബന്ധങ്ങളുടെ കഥ പറയുന്ന 'ഓഡിനറി പീപ്പിള്‍' എന്ന പുസ്തകവും പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.

'മൈ സിസ്റ്റര്‍ ദി സീരിയല്‍ കില്ലര്‍' എന്ന പുസ്തകമാണ് ഒയിന്‍കന്‍ ബ്രെത്ത് വെയ്റ്റിന് പട്ടികയില്‍ ഇടം നൽകിയത്.

തയരി ജോണ്‍സിന്റെ 'ആന്‍ അമേരിക്കന്‍ മാര്യേജാ'ണ് പട്ടികയിലുള്ള മറ്റൊരു പുസ്തകം.

30,000 പൗണ്ടും ശില്പവും അടങ്ങുന്നതാണ് 'വിമെൻസ് പ്രൈസ് ഫോർ ഫിക്ഷന്‍' പുരസ്ക്കാരം.

ജൂൺ 5 നാണ് അവാർഡ് പ്രഖ്യാപിക്കുക.