• 04 Aug 2020
  • 11: 26 PM
Latest News arrow

ഗംഭീര ഗെറ്റപ്പില്‍ ധനുഷ് അനേകന്‍ ട്രെയിലറെത്തി

കെ.വി ആനന്ദ് സംവിധാനം ചെയ്ത അനേകന്‍ എന്ന ചിത്രത്തിലെ ആദ്യട്രയിലറിലാണ് നാല് ഗംഭീര ഗെറ്റപ്പുകളില്‍ ധനുഷ് എത്തിയിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമാണ് ട്രെയിലറിന്. ഹാരിസ് ജയരാജ് സംഗീതം നല്‍കുന്ന ധനുഷിന്റെ റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയിനറാണ് അനേകന്‍. അയന്‍,കോ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ തമിഴിലെ മുന്‍നിര ഛായാഗ്രാഹകന്‍ കൂടിയായ കെ വി ആനന്ദ് ധനുഷിന് മികച്ചൊരു ബോക്‌സ് ഓഫീസ് ഹിറ്റ് കൂടി സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 
അമൈറാ ദസ്തറാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. 'ആരംഭ'ത്തിന് ക്യാമറ ചലിപ്പിച്ച ഓം പ്രകാശ് ആണ് ഛായാഗ്രാഹകന്‍.  അതുല്‍ കുല്‍ക്കര്‍ണി, ആശിഷ് വിദ്യാര്‍ത്ഥി, ജഗന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പഴയകാല നടന്‍ കാര്‍ത്തിക് ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. 

 

 

Editors Choice