• 26 Jun 2019
  • 05: 57 PM
Latest News arrow

ഫുള്‍ എ+ നേക്കാള്‍ ഒട്ടും മോശമല്ല ഫുള്‍ ഡി+ !

നാട്ടിലെങ്ങും എസ്എസ്എല്‍സി പരീക്ഷക്ക് ഫുള്‍ എ-പ്ലസ് നേടിയവരുടെ ഫ്ലെക്സ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  അതേസമയം, ഇതൊക്കെ ഫ്ലെക്സ് ആക്കി  പ്രദര്‍ശിപ്പിക്കണോ എന്ന കാര്യവും  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. ട്രോളന്‍മാരും ഇതിനെ വെറുതെ വിടുന്ന ലക്ഷണമില്ല. 

ഇതിനിടയിൽ, തങ്ങള്‍ നേടിയ വിജയത്തിന് ഗ്രേഡിലെ കുറവ് പ്രശ്‌നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് 
ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചിത്രം അടക്കം ഫ്ലെക്സ് വച്ചത് സ്വന്തം നാട്ടിലാണ്. 

'മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു'. ഒപ്പം സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള വരിയും.  "ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍" !

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ ഫ്ലെക്സ് തരംഗമായി തീര്‍ന്നിരിക്കുകയാണ്. 'ഇവരാണ് ഭാവിയുടെ  വാഗ്ദാനങ്ങള്‍' എന്നൊക്കെയാണ്  ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കമന്റ് വരുന്നത്. 

എ പ്ലസ്, എ ആയതിന്റെ പേരില്‍ പോലും വിഷമിച്ച് നടക്കുന്ന കുട്ടികളുള്ള നമ്മുടെ നാട്ടില്‍ ഇവരാണ്  ഇപ്പോഴത്തെ താരങ്ങള്‍.