• 26 Jun 2019
  • 06: 26 PM
Latest News arrow

അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക്; ട്രയിലര്‍ പുറത്ത്

പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളിലെത്തി വലിയ വിജയം കരസ്ഥമാക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസയും നേടി. 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് തെലുങ്കില്‍ എത്തുകയാണ്. ഫലക്കനുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. വിശ്വാക് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

നായക വേഷത്തില്‍ എത്തുന്നതും വിശ്വാക് സെന്നാണ്. സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, പ്രശാന്തി , ഉട്ടേജ്, തരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. സംഗീതം വിവേക് സാഗര്‍. നാലു ഭാഷകളിലാണ് അങ്കമാലി ഡയറീസിന്റെ റീമേക്ക് അവകാശം വിറ്റുപോയിട്ടുള്ളത്. ഇതില്‍ ആദ്യം പുറത്തിറങ്ങുന്നത് തെലുങ്ക് പതിപ്പാണ്. മറാത്തി റീമേക്കും ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.