• 22 Sep 2019
  • 11: 46 AM
Latest News arrow

റാലിക്കിടെ കമല്‍ഹാസനു നേരെ ചെരുപ്പേറ്: 11 പേര്‍ക്കെതിരെ കേസ്

ചെന്നൈ: മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനും നടനുമായ കമല്‍ഹാസനു നേരെ ചെരുപ്പേറ്. കഴിഞ്ഞ ദിവസം മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരന്‍ കുന്ദ്രത്തില്‍ പ്രചാരണം നടത്തുന്നതിനിടയിലായിരുന്നു ചെരുപ്പേറ്. സംഭവത്തില്‍ ബിജെപി, ഹനുമാൻ സേന അംഗങ്ങളായ11 പേര്‍ക്കെതിരെ കേസെടുത്തു.

വേദിയില്‍ സംസാരിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ കമലിനു നേരെ ചെരുപ്പുകള്‍ എറിയുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെ ആണെന്ന കമല്‍ഹാസന്റെ പരാമര്‍ശമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. പരാമര്‍ശത്തില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കമല്‍ഹാസനെതിരെ പരാതി നല്‍കിയിരുന്നു.

പ്രസംഗത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. 
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് രണ്ട് ദിവസത്തെ പ്രചാരണത്തില്‍ നിന്ന് കമല്‍ വിട്ടു നിന്നിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് കനത്ത സുരക്ഷയില്‍ 6 യോഗങ്ങളില്‍ പങ്കെടുത്തത്.