• 20 Oct 2019
  • 04: 50 PM
Latest News arrow

നാല്‍പ്പത്തിയൊന്ന് കഥാപാത്രങ്ങളുമായി ലാല്‍ ജോസിന്റെ 'നാല്‍പ്പത്തിയൊന്ന്'; ചിത്രീകരണം പൂര്‍ത്തിയായി

തട്ടിന്‍പുറത്തെ അച്യുതന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'നാല്‍പ്പത്തിയൊന്ന്' ചിത്രീകരണം പൂര്‍ത്തിയായി. ബിജുമേനോനും നിമിഷ സജയനുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. നാല്‍പ്പത്തിയൊന്ന് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലാല്‍ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.
പ്രഗീഷ് പി.ജിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.