• 22 Sep 2019
  • 12: 10 PM
Latest News arrow

ഇന്റർനാഷണൽ മിലിട്ടറി സ്പോർട്സിന് ഇതാദ്യമായി ഇന്ത്യയും വേദി

ന്യൂദൽഹി: ഇത്തവണത്തെ ഇന്റര്‍നാഷണല്‍ മിലിറ്ററി സ്‌പോര്‍ട്‌സ് ഇവന്റിന് ഇന്ത്യയും വേദിയാകുന്നു. രാജസ്ഥാനിലെ ജെയ്‌സല്‍മറിലാണ് ഇന്ത്യ വേദിയൊരുക്കുക. ആഗസ്റ്റ്  ആറ് മുതല്‍ 14 വരെ ഒമ്പത് ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

10 രാജ്യങ്ങളിലായാണ് ഗെയിംസ് നടക്കുക.   ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, അസര്‍ബെയ്ജാന്‍, അര്‍മേനിയ, ബലാറസ്, ഇറാന്‍, മംഗോളിയ, ഉസ്‌ബെക്കിസ്ഥാന്‍, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഗെയിംസ് നടക്കും. 32 രാജ്യങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ് ഗെയിംസിന്റെ സംഘാടന ചുമതല. 

ആദ്യമായിട്ടാണ് ഇന്ത്യ മിലിറ്ററി ഗെയിംസിന് വേദിയാകുന്നത്.

ഇത്തരമൊരു  ഗെയിംസിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത് അഭിമാനമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.