എസ്.എസ്.എൽ.സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിലോക്കറില്‍ സൂക്ഷിക്കാം

തിരുവനന്തപുരം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ രേഖയായി സൂക്ഷിക്കാം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ ഡിജിലോക്കറില്‍ ലഭിക്കും. ഇവ ആധികാരിക രേഖയായി ഉപയോഗിക്കാം.
നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഡിജിലോക്കര്‍. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം.
ഡിജി ലോക്കറില്‍ ലോഗിന്‍ ചെയ്ത ശേഷം 'ഗെറ്റ് മോര് നൗ' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. എജ്യൂക്കേഷന്‍ എന്ന സെക്ഷനില്‍ നിന്നു ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്, കേരള തിരഞ്ഞെടുക്കുക. തുടര്‍ന്ന് ക്ലാസ് 10 സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് സെലക്ട് ചെയ്യുക. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമ്പോള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.