• 22 Sep 2019
  • 11: 30 AM
Latest News arrow

അറിയിപ്പുകള്‍ ഇനി ട്രോളുകൾ വഴിയും; തുടക്കമിട്ട് എം.ജി യൂണിവേഴ്‌സിറ്റി

ട്രോൾ ലോകത്തേക്ക് എം.ജി യൂണിവേഴ്‌സിറ്റിയും. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന അറിയിപ്പുകള്‍ നല്‍കിക്കൊണ്ടാണ് ട്രോള്‍ ലോകത്തേക്ക് എം.ജി യൂണിവേഴ്‌സിറ്റി എത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ട്രോളും എഫ്.ബി. പേജും തയ്യാറാക്കുന്നത്.

'പ്രേമം' സിനിമയിലെ മേരിയും ജോര്‍ജും തമ്മിലുള്ള രംഗമാണ് ട്രോളിനായി ഉപയോഗിച്ചത്. 'മേരി എവിടാ ഡിഗ്രിക്ക് ചേരുന്നത്'? 'എം.ജി.യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജിലാ'. 'മെയ് 27 വരെ www.cap.mgu.ac.in  എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. കേരളത്തിലെ നമ്പര്‍ വണ്‍ യൂണിവേഴ്‌സിറ്റിയല്ലേ'- ഇതാണ് ട്രോളിലുള്ളത്.

'മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി കേരള' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ട്രോള്‍ പുറത്തുവിട്ടത്. സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പേജ്.