• 26 Jun 2019
  • 06: 12 PM
Latest News arrow

ലോകകപ്പ് ക്രിക്കറ്റിന്റെ കമൻറ്റേറ്റർ പാനലിൽ സൗരവ് ഗാംഗുലിയും

ന്യൂദല്‍ഹി: മേയ് 30-ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഐ.സി.സി ലോകകപ്പ് ക്രിക്കറ്റിന്റെ കമൻറ്റേറ്റർ പാനലിൽ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും. ലോകകപ്പിനായി ഐ.സി.സി പുറത്തിറക്കിയ കമൻറ്റേറ്റർമാരുടെ പാനലിൽ ഗാംഗുലിയടക്കം ഇന്ത്യയില്‍ നിന്ന് മൂന്നുപേരാണ് ഉള്ളത്. സഞ്ജയ് മഞ്ജരേക്കറും ഹര്‍ഷ ഭോഗ്‌ലെയുമാണ് മറ്റു രണ്ടുപേര്‍. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഉപദേശകനായിരുന്നു ഗാംഗുലി.

പാക്കിസ്ഥാനിൽ നിന്ന് വസീം അക്രവും റമീസ് രാജയും പട്ടികയിലുണ്ട്. കുമാര്‍ സംഗക്കാരയാണ് ശ്രീലങ്കയില്‍ നിന്നുള്ള ഏക സാന്നിധ്യം. 

ഗ്രെയിം സ്മിത്ത്, ബ്രെണ്ടന്‍ മക്കല്ലം, ഷോണ്‍ പൊള്ളോക്ക്, മൈക്കള്‍ ക്ലാര്‍ക്ക് എന്നിവരാണ് പാനലിലെ മറ്റുള്ളവര്‍. 

ഇഷ ഗുഹ, മെലാനി ജോണ്‍സ്, ആലിസണ്‍ മിച്ചല്‍ എന്നിവരാണ്  പാനലിൽ ഇടംപിടിച്ച വനിതകൾ.