• 20 Oct 2019
  • 05: 42 PM
Latest News arrow

വിനയ് ഫോർട്ടിന്റെ 'തമാശ'; ടീസർ പുറത്ത്

വിനയ് ഫോര്‍ട്ട് നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'തമാശ'യുടെ ടീസർ പുറത്തിറങ്ങി.

'തമാശ'യിലെ നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ശ്രദ്ധേയമായിരുന്നു. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'തമാശ'യെന്നാണ് ടീസറിലെ സൂചന. 'പ്രേമ'ത്തിലെ വിമൽ സാറിന് ശേഷം വിനയ് ഫോർട്ട് അധ്യാപകവേഷം ചെയ്യുന്ന ചിത്രമാണ് 'തമാശ'.

നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ പ്രഭയാണ് 'തമാശ'യില്‍ നായികാ വേഷത്തില്‍ എത്തുന്നത്.'കുമ്പളങ്ങി നൈറ്റ്‌സി'ലൂടെ ശ്രദ്ധേയായ ഗ്രേസ് ആന്റണിയും ചിത്രത്തില്‍ അഭിനയിക്കുന്നു.

അരുണ്‍ കുര്യന്‍, നവാസ് വളളിക്കുന്ന്, ആര്യ സാലിം, ചിന്നു ചാന്ദിനി, തുടങ്ങിയവരാണ്  മറ്റു കഥാപാത്രങ്ങൾ. ഹാപ്പി അവര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.  ഈദിനാണ് സിനിമ തിയ്യേറ്ററുകളിൽ  എത്തിക്കുന്നത്.