• 22 Sep 2019
  • 11: 38 AM
Latest News arrow

പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ചു; പുലിവാല്‍ പിടിച്ച് ആനയുടമ

ജയറാം നായകനായി 1999-ല്‍ പുറത്തിറങ്ങിയ 'പട്ടാഭിഷേകം' സിനിമയിലെ പിടിയാനയെ കൊമ്പനാക്കി മാറ്റിയ കോമഡി രംഗം അതേ പോലെ സംഭവിച്ചിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയില്‍! സിനിമയിലെ കല്യാണി എന്ന പിടിയാനയെ വേഷം കെട്ടിച്ച് കൊമ്പനാനയുടെ രൂപത്തില്‍ എത്തിച്ച് അക്കിടി പറ്റുന്നത് ചിരി പടര്‍ത്തിയെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം കുറച്ച് കടുത്തു പോയെന്നാണ് നാട്ടുകാരും ആനപ്രേമികളും പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. 'ലക്കിടി ഇന്ദിര' എന്ന ആനയെ 'കൊല്ലങ്കോട്ട് കേശവൻ' ആക്കിയാണ് തൂതപ്പൂരത്തിന് പാപ്പാന്‍ എഴുന്നളളിപ്പിച്ചത്. പിടിയാനയ്ക്ക് ഫൈബര്‍ കൊമ്പ് ഘടിപ്പിച്ചാണ് കൊമ്പനാനയാക്കി മാറ്റിയത്. എന്നാല്‍ പൂരത്തിനായി എത്തിയ ചിലര്‍ക്ക് ആനയുടെ മട്ടും ഭാവവും കണ്ട് സംഗതി പിടികിട്ടി. പ്രശ്‌നം ഗുരുതരമായതോടെ ആനയുടമ പുലിവാൽ പിടിച്ചതു പോലെയായി. ഇന്ന് ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സാധാരണ തൂതപ്പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കാറില്ല. എന്നാല്‍ ആനകളുടെ എണ്ണം തികയാതെ വന്നപ്പോള്‍ 'ഇന്ദിര'യെ കേശവനാക്കി 'ആനമാറാട്ടം' നടത്താൻ  പൂരക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു!