• 26 Jun 2019
  • 05: 48 PM
Latest News arrow

ഡിജിപിയുടെ വിദേശയാത്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വിദേശയാത്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്നാണ് കമ്മീഷന്റെ തീരുമാനം. 
നാളെ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിങ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 23ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാനിരിക്കുകയാണ് എന്നതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ഡിജിപി അനുമതി തേടിയത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു.