• 26 Jun 2019
  • 05: 40 PM
Latest News arrow

സിപിഎം വിമതനായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം; തലയ്ക്ക് വെട്ടേറ്റു

വടകര: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സിഒടി നസീറിന് വെട്ടേറ്റു. രാത്രി തലശ്ശേരിയില്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസെത്തി നസീറിന്റെ മൊഴി രേഖപ്പെടുത്തി. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു.

സിപിഎം പ്രവര്‍ത്തകനായിരുന്ന നസീര്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തലശ്ശേരി നഗരസഭയില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുള്ള നസീര്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശ്ശേരിയില്‍ വച്ച് കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ്.