• 22 Sep 2019
  • 11: 25 AM
Latest News arrow

കമ്മീഷന് മനംമാറ്റം: പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ ക്ലീന്‍ ചിറ്റ് പുന:പരിശോധിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വ്വേ നടത്താന്‍ നീതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവത്തില്‍ തിരുത്തലിന് തയ്യാറായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ കമ്മീഷന്‍ അംഗം അശോക് ലവാസ തന്നെ ശക്തമായി പ്രതിഷേധിച്ചിരുന്നു. നീതി ആയോഗ് സിഇഒയോട് വിശദീകരണം ചോദിക്കണമെന്നായിരുന്നു ലവസായുടെ ആവശ്യപ്പെട്ടത്. ഇതോടെയാണ് ഒരു പുന:പരിശോധനയ്ക്ക് കമ്മീഷന്‍ തയ്യാറായിരിക്കുന്നത്.