• 20 Oct 2019
  • 04: 52 PM
Latest News arrow

ചട്ടയും മുണ്ടും ഉടുത്ത് മാര്‍ഗം കളിയുമായി മോഹന്‍ലാല്‍: വീഡിയോ പുറത്ത്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യിലെ രംഗങ്ങള്‍ പുറത്ത്. സ്ത്രീകള്‍ക്കൊപ്പം ചട്ടയും മുണ്ടും ഉടുത്ത് മാര്‍ഗം കളിയ്ക്ക് ചുവടുവെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലാലിനൊപ്പം സലീംകുമാര്‍, അരിസ്റ്റോ സുരേഷ്, ഹരീഷ് കണാരന്‍ എന്നിവരുമുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍  ചിത്രത്തില്‍ വേഷമിടുന്നത്. 
ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.