• 04 Aug 2020
  • 10: 05 PM
Latest News arrow

തൃഷ വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ താരം തൃഷ വിവാഹിതയാകുന്നു. ചെന്നൈ സ്വദേശിയും യുവചലച്ചിത്രനിര്‍മ്മാതാവുമായ വരുണ്‍ മനിയന്‍ ആണ് വരന്‍. ജനുവരി 23ന് വിവാഹനിശ്ചയം നടക്കും. ട്വിറ്ററീലൂടെ  തൃഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിവാഹതീയതി തീരുമാനിച്ചാല്‍ താന്‍ തന്നെ അറിയിക്കുമെന്നും തൃഷ പറഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യചടങ്ങായിരിക്കും വിവാഹനിശ്ചയം. 

 1999ല്‍ മിസ് മദ്രാസ് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ചലച്ചിത്രരംഗത്തെത്തുന്ന ഇവര്‍ സിനിമ ഉപേക്ഷിക്കാനില്ലെന്നും  വ്യക്തമാക്കുന്നുണ്ട്. നാല് സിനിമകളാണ് 2015ല്‍ പുറത്തിറങ്ങാനുള്ളത്. പുതുതായി രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. വ്യവസായിയായ വരുണ്‍ മനിയന്‍ റേഡിയന്‍സ് മീഡിയാ ഗ്രൂപ്പ് എന്ന ചലച്ചിത്രനിര്‍മ്മാണവിതരണ ഗ്രൂപ്പിന്റെ മേധാവി കൂടിയാണ്. വസന്തബാലന്‍ സംവിധാനം ചെയ്ത കാവിയതലൈവന്‍ നിര്‍മ്മിച്ചത് വരുണ്‍ ആണ്. 

തമിഴിന് പിന്നാലെ തെലുങ്കിലും സ്വീകാര്യത നേടിയ ത്രിഷ പതിനഞ്ച് വര്‍ഷത്തോളമായി താരപ്രഭ മങ്ങാതെ നില്‍ക്കുന്ന നായികയാണ്. പ്രിയദര്‍ശന്‍ അക്ഷയ്കുമാറിനെ നായകനാക്കി ഒരുക്കിയ ഖാട്ടാ മീട്ടായിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അജിത്തിനൊപ്പമുള്ള യെന്നൈ അറിന്താല്‍ ആണ് ത്രിഷയുടെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

 

Editors Choice