• 04 Aug 2020
  • 10: 15 PM
Latest News arrow

സുരേഷ് ഗോപിയുടെ മകള്‍ സിനിമയിലേക്ക്

സിനിമാതാരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് പ്രവേശിക്കുന്നത് സാധാരണമാണ്. എന്നാല്‍  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്ക് സംഗീതത്തിനോടാണ് താല്‍പര്യം. പാട്ടെഴുതി അതിന് ഈണമിട്ടു കൊണ്ടാണ് ഭാഗ്യയുടെ സിനിമാ പ്രവേശം. സംഗീതത്തിന് പ്രാധാന്യം നല്‍കി ശ്യാമപ്രകാശ് നിര്‍മ്മിക്കുന്ന ജോ വീ ലോ എന്ന ചിത്രത്തിന് വേണ്ടിയാണ് ഭാഗ്യയുടെ പാട്ടെഴുത്തും സംഗീത സംവിധാനവും. ചിത്രത്തിലെ ഒരു ഇംഗ്ലീഷ് ഗാനമാണ് ഭാഗ്യയുടെ സംഗീത സംവിധാനത്തില്‍ പുറത്തു വരുന്നത്. 55 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെ മുന്‍നിര നായകന്‍മാരിലൊരാളാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനാണെങ്കില്‍ സംവിധാനത്തോടാണ് താല്‍പര്യം. ദൃശ്യത്തില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പ്രണവ്  ദൃശ്യം തമിഴ് റീമേക്ക് പാപനാശത്തിന്റെ സെറ്റിലും പ്രവര്‍ത്തിച്ചിരുന്നു്. ജയറാമിന്റെ മകന്‍ കാളിദാസന്‍ ബാലതാരമായി വന്ന് സിനിമയില്‍ നേരത്തെ അരങ്ങേറ്റം നടത്തിയാണ്. ഇപ്പോള്‍ തമിഴ് സിനിമയായ ടഒരു പക്കാ കഥൈ' യില്‍ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസന്‍. ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍, ടി.ജി രവിയുടെ മകന്‍ ശ്രീജിത്ത് രവി, മേനകയുടെ മകള്‍ കീര്‍ത്തി, രതീഷിന്റെ മകള്‍ പാര്‍വ്വതി തുടങ്ങിയവരും അടുത്ത കാലത്തായി സിനിമയിലെത്തിയവരാണ്.

Editors Choice