• 20 Oct 2019
  • 05: 07 PM
Latest News arrow

ജലം അമൂല്യമാണ്, താഴിട്ട് പൂട്ടണം: വെള്ള ടാങ്കുകള്‍ക്ക് പൂട്ടിടുന്നൊരു ഗ്രാമം

രാജസ്ഥാന്‍: കടുത്ത ജലക്ഷാമം കാരണം കുടിവെളള ടാങ്കിന് താഴിട്ട് പൂട്ടിയിടുന്നൊരു ഗ്രാമമുണ്ട് ഇന്ത്യയില്‍. രാജസ്ഥാനിലെ പരസ്രംപുര ഗ്രാമത്തിലുളളവര്‍ക്കാണ് സ്വര്‍ണത്തെക്കാള്‍ മൂല്യം കുടിവെള്ളത്തിനുളളത്.

10 ദിവസം കൂടുമ്പോഴാണ് പരസ്രംപുര ഗ്രാമത്തില്‍ വെള്ളം ലഭിക്കുക. അതു കൊണ്ട് തന്നെ മറ്റുള്ളവര്‍ വെള്ളം മോഷ്ടിച്ച് കൊണ്ടു പോകാതിരിക്കാനാണ് ഗ്രാമവാസികള്‍ വെളള ടാങ്കിന് താഴിട്ട് പൂട്ടിയിടുന്നത്. ചിലയാളുകള്‍ വാട്ടര്‍ ടാങ്കിന് കാവല്‍ നില്‍ക്കാറുമുണ്ട്. 

സ്വര്‍ണത്തിനും വെള്ളിക്കുമുള്ള മൂല്യത്തിന് സമമാണ് ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വെള്ളത്തിനെന്ന് ഗ്രാമവാസിയായ ലാലി ദേവി പറയുന്നു. വെള്ളം നിറച്ച പാത്രങ്ങള്‍ പൂട്ടിട്ട് വെച്ചില്ലെങ്കില്‍ ആരെങ്കിലും എടുത്ത് കൊണ്ടു പോകുമെന്നും ഞങ്ങളുടെ കുട്ടികള്‍ പിന്നെ എന്ത് ചെയ്യുമെന്നും ഗ്രാമവാസികള്‍ ചോദിക്കുന്നു.