• 18 Sep 2019
  • 10: 50 AM
Latest News arrow

അറബിക്കടലിലെ ന്യൂനമര്‍ദ്ദം, തീവ്രന്യൂനമര്‍ദ്ദമോ ചുഴലിക്കാറ്റോ ആകാം; അതീവ ജാഗ്രത

നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമാക്കിക്കൊണ്ട് ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം, തീവ്രന്യൂനമര്‍ദ്ദമായേക്കാമെന്നും ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ്. സംസ്ഥാനത്തെ തീരങ്ങളിലെല്ലാം കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടല്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. ചിലയിടങ്ങളില്‍ വിട്ടുവിട്ടുള്ള ചാറ്റല്‍ മഴയും ലഭിക്കുന്നുണ്ട്.

തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും