• 04 Aug 2020
  • 10: 31 PM
Latest News arrow

ആടുജീവിതം നജീബായി വിക്രം

ബെന്ന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് വിക്രം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഐയുടെ പ്രമോഷനുമായി കൊച്ചിയിലെത്തിയ വിക്രം തന്നെയാണ് ഇക്കാര്യം  അറിയിച്ചത്. ആടുജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ചിത്രത്തിലെ നായകന്‍ ആരാകും എന്നതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നിവരെയാണ് ആദ്യം പരിഗണിച്ചിരുന്നത്. വിക്രമിനെ നായകനാക്കാനാണ് തനിക്കിഷ്ടമെന്ന് ഒരു അഭിമുഖത്തില്‍ ബ്ലസി വ്യക്തമാക്കിയിരുന്നു.

പരീക്ഷണ ചിത്രങ്ങളുടെ നായകന്‍ കൂടിയായ വിക്രമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരിക്കും ആടുജീവിതം. വിക്രമിന്റെ അഭിനയ ജീവിതം തുടങ്ങുന്നതു തന്നെ മലയാളത്തിലൂടെയാണ്. ഇതാ ഒരു സ്‌നേഹ ഗാഥ, സൈന്യം, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലൂടെ വിക്രം മലയാളത്തില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.റെഡ് ഇന്ത്യന്‍സാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.മലയാളത്തിലെ പുതിയ ട്രന്‍ഡ് അതിശയപ്പെടുത്തുന്നതാണെന്നും ബാംഗ്ലൂര്‍ ഡേയ്‌സ്, അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇഷ്ടമായെന്നും വിക്രം കൊച്ചിയില്‍ പറഞ്ഞു.

Editors Choice