• 20 Oct 2019
  • 05: 49 PM
Latest News arrow

അച്ഛനിതെന്ത് ഭാവിച്ചാ! യോഗയ്ക്കിടെ അച്ഛനിട്ട് പണികൊടുക്കുന്ന കുട്ടിക്കുറുമ്പന്‍; ചിരിപടര്‍ത്തി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചാ വിഷയം. യോഗ ചെയ്യുന്ന ഒരു അച്ഛന്റെയും കുറുമ്പനായ മകന്റെയും വീഡിയോയാണിത്. 

യോഗ ചെയ്യാനെത്തിയ അച്ഛനൊപ്പം കയറികൂടുന്ന മകന്റെ പിന്നീടങ്ങോട്ടുള്ള കളികളാണ് വീഡിയോയിലുളളത്. തറയില്‍ പായ് വിരിച്ച ശേഷം യോഗ തുടങ്ങുമ്പോള്‍ മുതല്‍ കുഞ്ഞ് കളി തുടങ്ങുകയാണ്. തോളില്‍ തൂങ്ങിയും മുതുകില്‍ കയറിയും കാലുകള്‍ക്കിടയിലൂടെ ഓടിനടന്നും കുട്ടി അച്ഛനിട്ട് പണികൊടുക്കുകയാണ്.
അവസാനം യോഗ ചെയ്യുന്ന അച്ഛനെ നോക്കി യോഗ ചെയ്യാനും വിരുതന്‍ ശ്രമിക്കുന്നുണ്ട്. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.