• 20 Oct 2019
  • 04: 50 PM
Latest News arrow

കുടിലുകള്‍ക്ക് മേലെ മതിലിടിഞ്ഞ് വീണ് 17 പേര്‍ മരിച്ചു

മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും; മൂന്ന് പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

പൂണെ: പൂണെയില്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞ് വീണ് കുടിലുകളില്‍ താമസിച്ചിരുന്ന 17 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് അറുപത് അടിയോളം ഉയരമുള്ള മതിലാണ് തകര്‍ന്നത്. മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. രണ്ടു മൂന്നു പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 
സമീപത്തെ കെട്ടിടനിര്‍മാണത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റിനടുത്ത് പാര്‍ക്ക് ചെയ്ത കാറുകളും തകര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.