• 04 Aug 2020
  • 10: 21 PM
Latest News arrow

സച്ചിന്റെ ജീവിത കഥയില്‍ സച്ചിന്‍ നായകന്‍

മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് സച്ചിന്റെ ജീവിത കഥ സിനിമയാക്കുന്നത്. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പില്‍ നിന്നും സച്ചിന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി 200 നോട്ടൗട്ട് സ്വന്തമാക്കിയതായാണ് അറിയുന്നത്. സച്ചിനായി ആമിര്‍ ഖാന്‍ അഭിനയിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സച്ചിനായി സച്ചിന്‍ തന്നെയാണ് ചിത്രത്തില്‍ വേഷമിടുന്നത്.  സച്ചിന്റെ കഥ  പറയുന്ന സിനിമയ്ക്ക് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. ലണ്ടണിലെ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ ജെയിംസ് എര്‍സ്‌കൈനാകും ചിത്രം സംവിധാനം ചെയ്യുക.

 

 

 

Editors Choice