• 20 Aug 2019
  • 01: 14 PM
Latest News arrow

ഒറ്റക്കണ്ണുമായി ജനിച്ച പന്നിക്കുട്ടി: വൈറലായി ചിത്രങ്ങള്‍

ഒറ്റ കണ്ണുമായി ജനിച്ച പന്നിക്കുട്ടിയുടെ ചിത്രങ്ങള്‍ കൗതുകമാകുന്നു. ഇന്തോനീഷ്യയിലെ വടക്കന്‍ സുലാവസിയിലുള്ള മിനാഹാസ ഗ്രാമത്തിലാണ് പന്നിക്കുട്ടിയുടെ ജനനം. നോവ്‌ലി റുമോണ്ടോ എന്ന കര്‍ഷകന്‍ വളര്‍ത്തുന്ന പന്നിക്കുണ്ടായ 13 കുഞ്ഞുങ്ങളില്‍ ഒന്നാണ് ഒറ്റക്കണ്ണുമായി ജനിച്ച ഈ പന്നിക്കുട്ടി. ജനിതക വൈകല്യമാകാം പന്നിക്കുട്ടിയുടെ ഈ അവസ്ഥയ്ക്ക് പിന്നിലെന്നാണ് നിഗമനം.
ഇത് വളരെ വിചിത്രവും സന്തോഷവും തോന്നുന്നു. ഈ പന്നിക്കുഞ്ഞ് ഒരു അനുഗ്രഹമായാണ് കരുതുന്നതെന്ന് നോവ്‌ലി പറയുന്നു. പന്നിയെ വളര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു പന്നിക്കുഞ്ഞ് ജനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
പന്നിക്കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതുകൊണ്ട് തന്നെ അതിനെ വളര്‍ത്താനാണ് നോവ്‌ലിയുടെ തീരുമാനം. ഗ്രാമത്തിലെ നിരവധി ആളുകള്‍ ഒറ്റക്കണ്ണുള്ള പന്നിക്കുട്ടിയെ കാണാനെത്തുന്നുണ്ടെന്നും ആളുകള്‍ വളരെ കൗതുകത്തോടെയാണ് ഈ പന്നിക്കുഞ്ഞിനെ കാണുന്നതെന്നും നോവ്‌ലി പറയുന്നു.