• 13 Jul 2020
  • 02: 34 PM
Latest News arrow

18 വളര്‍ത്തു നായകള്‍ ചേര്‍ന്ന് ഉടമസ്ഥനെ കൊന്നു തിന്നു!

ന്യൂയോര്‍ക്ക്: ഉടമസ്ഥനായ 57 കാരനെ വളര്‍ത്തു നായകള്‍ ചേര്‍ന്ന് കൊന്ന് ഭക്ഷിച്ചെന്ന് പോലീസ്. യു.എസിലെ ടെക്‌സാസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മാക്കിനെ കാണാനില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. വീടിന്റെ ചുറ്റുവട്ടത്തു നടത്തിയ തിരച്ചിലില്‍ അസ്ഥിക്കഷ്ണങ്ങള്‍ ലഭിച്ചെങ്കിലും അതു മാക്കിന്റെയാണെന്ന് ഒരു ധാരണയും ആദ്യഘട്ടത്തില്‍ പൊലീസിനുണ്ടായിരുന്നില്ല. എന്നാല്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ തലമുടിയും തുണിക്കഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആ വഴിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, വളര്‍ത്തുനായ്ക്കള്‍ ഫ്രെഡിയെ കൊന്നുതിന്നതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ഒരുപക്ഷേ, സ്വഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഫ്രെഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കള്‍ ചേര്‍ന്ന് കൊന്നുതിന്നിരുന്നു. 16 നായ്ക്കളെ പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്ന 13 എണ്ണത്തിനെ കൊന്നു.

 

Editors Choice