• 19 Feb 2020
  • 11: 23 AM
Latest News arrow

ഡിഎന്‍എ പരിശോധന; ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കിയില്ല

മുംബൈ: ലൈംഗിക പീഡനകേസില്‍ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.
ഇതുപ്രകാരം അടുത്ത തിങ്കളാഴ്ച രക്തസാമ്പിള്‍ നല്‍കണമെന്ന് പോലീസ് നിര്‍ദേശിച്ചു. 
മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ബിനോയ് ഹാജരാകണമെന്ന് കോടതി പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയും അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ബിനോയ് ഇതുവരെ അംഗീകരിച്ചിട്ടില്ല.