• 18 Sep 2019
  • 10: 38 AM
Latest News arrow

ഫിഫ ലോകകപ്പ്: യോഗ്യതാറൗണ്ടിൽ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഇന്ത്യ 'ഗ്രൂപ്പ്-ഇ'യിൽ

ക്വാലാലമ്പൂർ: ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് മലേഷ്യയില്‍ നടന്നു. ഇന്ത്യ 'ഗ്രൂപ്പ്-ഇ'യിൽ ഖത്തര്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പമായിരിക്കും കളിക്കുക. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. 40 ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിക്കുക. എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്‌സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.

അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ പരിഗണിച്ചാണ് കണക്കാക്കുക. ഖത്തര്‍ ഈ യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കുന്നതും ഇതുകൊണ്ടാണ്.

യോഗ്യതാറൗണ്ട് മത്സരങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും.