• 09 Dec 2019
  • 02: 33 PM
Latest News arrow

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനെതിരെ ഗവര്‍ണര്‍ പി. സദാശിവം. ഇത്തരം സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും കഴിഞ്ഞ മൂന്ന് ദിവസമായി പ്രശ്‌നത്തില്‍ ഇടപെട്ട് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ സംഘടനാപ്രതിനിധികളും എല്ലാമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌നങ്ങള്‍ അധികം വൈകാതെ ഒത്തുതീരുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം വധശ്രമക്കേസിലെ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടന്നേക്കും. കോളേജിലേക്ക് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചിന്റെ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് തെളിവെടുപ്പ് വൈകുന്നത്.